80 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം.. 37കാരൻ അറസ്റ്റിൽ



 കൊച്ചി : നെടുമ്പാശ്ശേരിയിൽ 80 വയസ്സുകാരിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് 37കാരനായ ചെങ്ങമനാട് സ്വദേശി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം അർദ്ധരാത്രിയാണ് സംഭവമുണ്ടായതെന്നും പൊലീസ് പറഞ്ഞു. വൃദ്ധ തനിച്ച് താമസിക്കുന്ന വീടിന്റെ വാതിൽ പൊളിച്ച് പ്രതി സുധീഷ് അകത്ത് കയറുകയായിരുന്നു. തുടർന്ന് വാർധക്യ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുള്ള വയോധികയെ കടന്ന് പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഇന്നലെ രാത്രി തന്നെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


أحدث أقدم