ബജ്‌റംഗ്ദൾ മധ്യപ്രദേശ് പന്ന ജില്ല കൺവീനർ 95 കിലോ കഞ്ചാവുമായി ആര്‍പിഎഫ് സംഘത്തിന്‍റെ പിടിയില്‍. ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ബജ്‌റംഗ്ദൾ ജില്ല കൺവീനർ സുന്ദരം തിവാരിയെയും കൂട്ടാളിയായ ജയ് ചൗരസ്യയെയും പിടികൂടിയത്. സത്‌ന ജില്ലയിലെ ഉഞ്ച്ഹെറ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്.
സാരനാഥ് എക്‌സ്‌പ്രസിൽ യാത്രക്കാരായി എത്തിയ ഇവർ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയ ഉടൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അറസ്റ്റ് ചെയ്യുകയായിരുന്നു. ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് കടത്തിയതിന് എൻ.ഡി.പി.എസ് നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥൻ സഞ്ജയ് മിശ്ര പറഞ്ഞു.