ബഹുഭാഷാ പണ്ഡിതന്‍ വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു


 

 തിരുവനന്തപുരം: ബഹുഭാഷാ പണ്ഡിതനും സര്‍വ്വ വിജ്ഞാനകോശം മുന്‍ ഡയറക്ടറുമായ ഡോ. വെള്ളായണി അര്‍ജുനന്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളായണിയിലെ കുടുംബവീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാത്രി 8ന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടക്കും.

2008ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. മൂന്നു ഡി ലിറ്റ് ബഹുമതികള്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. 2015ല്‍ 
അലിഗഡ് സര്‍വ്വകലാശാല ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം, മലയാള സാഹിത്യത്തില്‍ എന്ന തീസീസിന് ഡി ലിറ്റ് നല്‍കിയതോടെയാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ ആദ്യ മലയാളം അധ്യാപകനായിരുന്നു. 

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷനില്‍ 1975 മുതല്‍ 1988 വരെ ചീഫ് എഡിറ്ററായും 2001 മുതല്‍ 2004 വരെ ഡയറക്ടറായും പ്രവര്‍ത്തിച്ചു.


أحدث أقدم