കരുതലും കൈത്താങ്ങുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ..! മസ്തിഷ്ക മരണം സംഭവിച്ച് ഏഴുപേർക്ക് പുതുജീവനേകി വിടപറഞ്ഞ കൈലാസ്നാഥിന്റെ കുടുംബത്തിന് സഹായവുമായി ടോണി വർക്കിച്ചനെത്തി ..! ബാംഗ്ലൂരിൽ നേഴ്സിങ് വിദ്യാർഥിനിയായ കൈലാസ്നാഥിന്റെ സഹോദരിയുടെ പഠന ചിലവിനുള്ള പണം ടോണി വർക്കിച്ചൻ നൽകി .!



കോട്ടയം: കരുതലും  കൈത്താങ്ങുമായി അച്ചായൻസ് ഗോൾഡ് ഉടമ  ടോണി വർക്കിച്ചൻ.
ബൈക്ക് അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച് ഏഴു പേർക്ക് പുതുജീവനേകി വിട പറഞ്ഞ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ്നാഥിന്റെ കുടുംബത്തിനും തണലാകുകയാണ് ടോണി വർക്കിച്ചൻ .

 ബാംഗ്ലൂരിൽ നേഴ്സിംഗ് പഠിക്കുന്ന കൈലാസ്നാഥിന്റെ  സഹോദരിയുടെ വിദ്യാഭ്യാസ ചിലവ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ഏറ്റെടുത്തു. കുടുംബത്തിന് മുന്നോട്ടും തന്നാലാകും വിധം എല്ലാവിധ പിന്തുണയും നൽകുമെന്ന് ടോണി വർക്കിച്ചൻ പറഞ്ഞു.
 ബൈക്ക് അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച  കൈലാസ്നാഥിന്റെ 
 ഹൃദയം, കരൾ, 2 വൃക്കകൾ, 2 കണ്ണുകൾ, പാൻക്രിയാസ് എന്നീ അവയവങ്ങൾ ദാനം നൽകിയിരുന്നു . 

ജീവിതത്തിലും നാടിനും നാട്ടുകാർക്കും തണലായി നിന്ന കൈലാസ്നാഥ് മരണത്തിലും മറ്റുള്ളവർക്ക് താങ്ങായി.
അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു 23 കാരൻ . കോട്ടയം നഗരത്തിലെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു.
ഈ വരുമാനമായിരുന്നു സഹോദരിയുടെ വിദ്യാഭ്യാസ ചിലവിനായി ഉപയോഗിച്ചിരുന്നത്.
 കൈലാസ്നാഥ് വിട പറഞ്ഞതോടെ  കുടുംബത്തിന്റെ ഏക ആശ്രയവും  ഇല്ലാതെയായി.

 ഇതു മനസ്സിലാക്കിയതോടെയാണ് നിരവധി  ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന   ടോണി വർക്കിച്ചൻ കൈലാസ്നാഥിന്റെ കുടുംബത്തിനും സഹായവുമായെത്തിയത്.
أحدث أقدم