ഐഎഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമം, ഐആര്‍എസ് ഉദ്യോസ്ഥന്‍ പിടിയിൽ




 ന്യൂഡൽഹി : ഐഎഎസ് ഉദ്യോഗസ്ഥയെ ശല്യപ്പെടുത്തുന്ന രീതിയില്‍ പിന്തുടരുകയും ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഐആര്‍എസ് ഉദ്യോസ്ഥന്‍ പിടിയില്‍. ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.

 സ്ത്രീത്വത്തിനെതിരായ അതിക്രമത്തിനും തടഞ്ഞ് വച്ചതിനും ശല്യപ്പെടുത്തുന്ന രീതിയില്‍ പിന്തുടര്‍ന്നതും അടക്കമുള്ള കുറ്റമാണ് ഐആര്‍എസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിട്ടുള്ളത്.

2020ല്‍ കൊവിഡ് 19 സപ്പോര്‍ട്ട് ഗ്രൂപ്പില്‍ ജോലി ചെയ്യുമ്പോഴാണ് ഈ ഐആര്‍എസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടതെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥ വിശദമാക്കുന്നത്. താല്‍പര്യമില്ലെന്ന് വിശദമാക്കിയ ശേഷവും ഉദ്യോഗസ്ഥന്‍ ശല്യം ചെയ്യുന്നത് നിരന്തരമായി തുടരുകയായിരുന്നു.

 ഭാര്യയെ ശല്യം ചെയ്യരുതെന്ന് ഭര്‍ത്താവും ഉദ്യോഗസ്ഥനെ താക്കീത് ചെയ്തിട്ടും ഐആര്‍എസ് ഉദ്യോഗസ്ഥന്‍റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ല.

നിരന്തരമായി സന്ദേശങ്ങള്‍ അയക്കാനും 
കാണണം എന്ന് ആവശ്യപ്പെടുന്നതും തുടര്‍ന്ന ഉദ്യോഗസ്ഥന്‍ യുവ ഉദ്യോഗസ്ഥയുടെ ഓഫീസിലെത്തി വരെ ശല്യം ചെയ്തു. ഓഫീസില്‍ വച്ച് യുവ ഉദ്യോഗസ്ഥയെ തടഞ്ഞു നിര്‍ത്തി അതിക്രമം ചെയ്യാനും ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടത്.

 ഇന്ത്യന്‍ ശിക്ഷാ നിയമം 354, 354 ഡി, 506 അടക്കമുള്ളവയാണ് ഐആര്‍എസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിട്ടുള്ളത്.

أحدث أقدم