പുതുപ്പള്ളി പള്ളി പെരുന്നാളില്‍കരിമരുന്ന് പ്രകടനത്തിന്അനുമതിയില്ല


കോട്ടയം: പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് മേയ് ഏഴിനു നടത്താനിരുന്ന കരിമരുന്ന് കലാപ്രകടനത്തിന് ലൈസന്‍സ് അനുമതി നിഷേധിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്് അറിയിച്ചു. 

കരിമരുന്ന് പ്രകടനത്തിനുള്ള എല്‍ഇ-3 ലൈസന്‍സ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട  
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകനെ നേരില്‍ കേള്‍ക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

 കേന്ദ്രസര്‍ക്കാരിന്റെ വാണിജ്യ വൃവസായ വകുപ്പു പുറപ്പെടുവിച്ചിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം കരിമരുന്ന് കലാപ്രകടനം നടത്തുന്നതിന് അനുമതി നല്‍കാനാവില്ല എന്നും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു

أحدث أقدم