തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഹർജിയിൽ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയ്ക്ക് തിരിച്ചടി. മുഖ്യമന്ത്രിക്ക് എതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതമുണ്ടെന്നായിരുന്നു ഹര്‍ജി. ഗവര്‍ണറുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി നല്‍കിയത്. നിയമനത്തിന് മുഖ്യമന്ത്രി ശുപാർശ ചെയ്തുവെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ കോടതി ഹർജിയിലെ ആവശ്യം അംഗീകരിച്ചില്ല.
മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണമില്ല.. ജ്യോതികുമാർ ചാമക്കാലയ്ക്ക് തിരിച്ചടി…
Jowan Madhumala
0
Tags
Top Stories