പ്ലസ് വണ്‍ വിദ്യാര്‍ഥിനി കുളിമുറിയില്‍ മരിച്ചനിലയിൽ


 കാസര്‍കോട് : ബെള്ളൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി കുളിമുറിയില്‍ മരിച്ചനിലയില്‍. കൊറഗപ്പ- പുഷ്പ ദമ്പതികളുടെ മകള്‍ പ്രണമിയയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് സൂചന.

ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. കുളിമുറിയില്‍ പോയ പ്രണമിയ കുറച്ചുനേരം കഴിഞ്ഞിട്ടും പുറത്തേയ്ക്ക് വരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞതായി പൊലീസ് പറയുന്നു. 

ഉടന്‍ തന്നെ പെണ്‍കുട്ടിയെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിന് മുന്‍പ് തന്നെ മരിച്ചിരുന്നു.

എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.
أحدث أقدم