മലപ്പുറം : വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മലപ്പുറം തിരുനാവായ സ്റ്റേഷന് സമീപത്ത് വച്ചാണ് കല്ലേറ് ഉണ്ടായത്. കാര്യമായ കേടുപാടുകള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് യാത്ര തുടര്‍ന്നു.
ഇന്നലെ ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട സര്‍വീസിന് നേരെയാണ് കല്ലേറ് ഉണ്ടായത്.
ലോക്കൽ പോലീസിന്റെ സഹായത്തോടെ ആർപിഎഫ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.