മലപ്പുറം : തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. അട്ടപ്പാടി ഒമ്പതാം വളവില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ഒരെണ്ണം പാറക്കൂട്ടത്തില്‍ കിടക്കുന്ന നിലയിലും രണ്ടാമത്തെ ബാഗ് വെള്ളത്തിലുമാണ് കണ്ടെത്തിയത്. മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് ട്രോളി ബാഗുകള്‍. എന്നാല്‍ ഇത് വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി അട്ടപ്പാടിയില്‍ കൊക്കയിലേക്ക് തള്ളിയെന്ന് പറയുന്ന ബാഗുകള്‍ തന്നെയാണോ എന്ന് പൊലീസിന് സ്ഥിരീകരിക്കേണ്ടതുണ്ട്.
കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വന്തം സ്ഥാപനത്തിലെ തന്നെ ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേരാണ് പിടിയിലായത്. ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയുമാണ് പിടിയിലായത്. പ്രതികളെ ചെന്നൈയില്‍ വെച്ച് തമിഴ്‌നാട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.