ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ആശുപത്രിയിൽ കാണാനെത്തി രാഹുൽഗാന്ധി

രാഹുല്‍ ഗാന്ധിയും ഉമ്മന്‍ചാണ്ടിയും/ ഫയൽ



 ബംഗലൂരു: ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ബംഗലൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുൽഗാന്ധി ബംഗലൂരുവിലെ ഹെൽത്ത് കെയർ ഗ്ലോബൽ ആശുപത്രിയിലെത്തിയത്. ഉമ്മൻചാണ്ടിയോട് രാഹുൽ ഗാന്ധി നേരിട്ട് സംസാരിച്ചു. 

കഴിഞ്ഞ ദിവസമാണ് വൈറൽ ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ഐസിയുവിൽ നിന്നും മാറ്റിയതായും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
أحدث أقدم