വന്ദേഭാരത് നേരത്തെയെത്തും; ഏഴ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം


 

 തിരുവനന്തപുരം : വന്ദേഭാരത് അടക്കം സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് 28-ാം തീയതി മുതല്‍ മാറ്റം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് അഞ്ച് മിനിട്ട് നേരത്തെ 1.20ന് കാസര്‍കോട് എത്തും. 

 ട്രെയിന്‍ സമയത്തിലെ മാറ്റം ഇങ്ങനെ


ട്രെയിന്‍ നമ്പര്‍ 20634- തിരുവനന്തപുരം സെന്‍ട്രല്‍ കാസര്‍കോട് വന്ദേ ഭാരത് എക്‌സ്പ്രസ്: ഉച്ചയ്ക്ക് 1.20ന് കാസര്‍കോട് എത്തും.(നിലവിലുള്ള സമയം: കാസര്‍കോട്:1.25)

ട്രെയിന്‍ നമ്പര്‍ 16355 കൊച്ചുവേളി-മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ ദ്വൈവാര എക്സ്പ്രസ്: രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും.(നിലവിലുള്ള സമയം: 09.20.)

ട്രെയിന്‍ നമ്പര്‍ 16629 -തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ ഡെയ്ലി എക്‌സ്പ്രസ്: രാവിലെ 10.25 ന് മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും.(നിലവിലുള്ള സമയം: മംഗളൂരു സെന്‍ട്രല്‍: 10.30 .)

ട്രെയിന്‍ നമ്പര്‍ 16606 നാഗര്‍കോവില്‍ ജംഗ്ഷന്‍-മംഗളൂരു സെന്‍ട്രല്‍ ഏറനാട് ഡെയ്ലി എക്സ്പ്രസ്: വൈകുന്നേരം 5.50ന് -ന് മംഗലാപുരത്ത് എത്തിച്ചേരും. 2023 മെയ് 28 മുതല്‍ പ്രാബല്യത്തില്‍ വരും. (നിലവിലുള്ള സമയം: മംഗളൂരു സെന്‍ട്രല്‍: 6.00 മണി)

ട്രെയിന്‍ നമ്പര്‍ 16347- തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ ഡെയ്ലി എക്സ്പ്രസ്: 11.20 -ന് മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും. (നിലവിലുള്ള സമയം: മംഗളൂരു സെന്‍ട്രല്‍: 11.30)

ട്രെയിന്‍ നമ്പര്‍ 22668-കോയമ്പത്തൂര്‍ ജംഗ്ഷന്‍-നാഗര്‍കോവില്‍ ജംഗ്ഷന്‍ പ്രതിദിന സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംഗ്ഷനില്‍ 03.00 മണിക്ക് എത്തി 03.05 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.20 /03.25) വള്ളിയൂര്‍ സ്റ്റേഷനില്‍ 03.43 ന് എത്തി 03.45 ന് പുറപ്പെടു. (നിലവിലുള്ള സമയം: 04.01/04.02) നാഗര്‍കോവില്‍ ജംഗ്ഷനില്‍ 04.50 ന് എത്തിച്ചേരും (നിലവിലുള്ള സമയം: 05.05.)

ട്രെയിന്‍ നമ്പര്‍ 12633- ചെന്നൈ എഗ്മോര്‍-കന്യാകുമാരി ഡെയ്ലി സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംഗ്ഷനില്‍ പുലര്‍ച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.45/03.50 ), വള്ളിയൂര്‍ 04.03ന് എത്തി 04.05ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.23/04.25), 05.35 മണിക്ക് കന്യാകുമാരിയില്‍ എത്തിച്ചേരും. (നിലവിലുള്ള സമയം: 05.45).


أحدث أقدم