കൊച്ചി: നൈജീരിയൻ നാവികസേന തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം. കപ്പലും ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകളും തിരികെ നല്‍കി.
എട്ട് മാസത്തിനു ശേഷമാണു കൊച്ചി കടവന്ത്ര സ്വദേശി
സനു ജോസ് എന്നിവരടക്കമുള്ളവര്‍ക്ക് മോചനം ലഭിക്കുന്നത്.
അസംസ്കൃത എണ്ണ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ആഗസ്റ്റിലാണ് നൈജീരിയൻ നാവിക സേന എം ടി ഹീറോയിക് ഇദുൻ എന്ന കപ്പല്‍ പിടിച്ചെടുക്കുകയും ജീവനക്കാരെ തടവിലാക്കുകയും ചെയ്തത്.
മോചനം ഉറപ്പായതോടെ രണ്ടാഴ്ച്ചക്കകം നാട്ടിലെത്തുമെന്ന്
സനു ജോസ് കുടുംബാംഗങ്ങളെ അറിയിച്ചു.