തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. കൊണ്ണിയൂർ താന്നിയോട് ഗോവിന്ദം വീട്ടിൽ ഗോവിന്ദന്റെ മകൻ സന്തോഷ്(59) ആണ് മരിച്ചത്. വിളപ്പിൽശാല പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഉറിയാക്കോട്ടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏതാണ്ട് അഞ്ച് ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. വീട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ എത്തി വാതിൽ തുറന്നു നോക്കുമ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടത്.
വീട്ടിൽ സന്തോഷ് മാത്രമേ ഉണ്ടായിരുന്നുള്ളു. കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് ചികിൽസയിലായിരുന്നു സന്തോഷ്. ഇയാളുടെ മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.