കാറിൽ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനമേറ്റു


ആലുവ: കാറിൽ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനമേറ്റു. ആലുവയിലാണ് ഇന്നലെ വൈകട്ട് ആറരയോടെ സംഭവം നടന്നത്. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദ്ദനമേറ്റത്. കല്ലും വടിയും കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒരാളെ റോഡിലിട്ട് ചവിട്ടുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ഓട്ടോറിക്ഷാ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് മർദ്ദിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്ന് വീണ്ടും മർദ്ദിച്ചു.
أحدث أقدم