ഈരാറ്റുപേട്ടയിൽ കനത്ത വേനൽ മഴയിലും കാറ്റിലും വ്യാപക നാശം ഒരാൾക്ക് പരിക്ക്. വൈദ്യുതി ബന്ധം തകർന്നു.

ഈരാറ്റുപേട്ട . നഗരത്തിലും മലയോര മേഖലയിലും കനത്ത വേനൽ മഴയിലും കാറ്റിലും വ്യാപക നാശം വ്യാഴാഴ്ച ഉച്ച കഴിഞ്ഞു രണ്ട് മണിയോടുകൂടി കനത്തമഴയും കാറ്റും ഉണ്ടായത്.മരങ്ങള്‍ ഒടിഞ്ഞു വീഴുകയും,ഇടി മിന്നലിലും കാറ്റിലും പ്രദേശത്തെ വൈദ്യുതി ബന്ധം തകര്‍ന്നു. കാറിനും ഒട്ടോ റിക്ഷായുടെയും സ്‌കൂട്ടറിനും മുകളില്‍ മരം വീണു.

 മുട്ടം ജംഗ്ഷന് സമീപമുള്ള പി.ടി.എം.എസ് ഓഡിറ്റോറിയത്തിന് സമീപത്ത വൻ തേക്ക് മരം കടപുഴകി വീണ് ഒട്ടോറിക്ഷാ തകർന്നു. ഒട്ടോയിലുണ്ടായിരുന്ന ഡ്രൈവർ കാരയ്ക്കാട് മുഹമ്മദ് ഇസ്മായിലിനെ(68) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പല സ്ഥലങ്ങളിലും മരം വീണ്   നിരവധി വീടുകൾ ക്ക് കേട് പാടുകൾ ഉണ്ടാക്കുകയും ഗതാഗതംതടസ്സപ്പെടുകയും വൈദ്യുത പോസ്റ്റുകൾ തകരുകയും ചെയ്തു.
ഫയര്‍ഫോഴ്‌സും ടീം നന്മക്കൂട്ടവും ചേർന്ന്  മരങ്ങള്‍ വെട്ടിമാറ്റി ഗതാ ഗതം പുനസ്ഥാപിച്ചു.  

വൈദ്യൂതി ബന്ധം രാത്രിയായിട്ടും നഗരത്തിലെ പലയിടത്തും പുനസ്ഥാപിച്ചിട്ടില്ല.

 ഈരാറ്റുപേട്ട പാലാ റോഡില്‍ കീഴമ്പാറയിലും മരം വീണ്  ഏറെ നേരംഗതാഗതം മുടങ്ങി. 

പടം 1 ഈരാറ്റു പേട്ടയിൽ കാറ്റിൽ മരം വീണ് തകർന്ന ഒട്ടോ റിക്ഷാ

2  ഈരാറ്റുപേട്ടയിൽകാറ്റിൽ കടപുഴകി വീണ വൻ തേക്ക് മരം
أحدث أقدم