കുസൃതി കാണിച്ച നാലു വയസുകാരിയെ പൊരിവെയിലിൽ ടെറസിൽ കെട്ടിയിട്ടു, ഡോക്ടർ ദമ്പതികൾ അറസ്റ്റിൽ



 
അറസ്റ്റിലായ ഡോ. സംഗീത ദത്തയും ഭർത്താവ് ഡോ. വാലിയുൽ ഇസ്ലാമും 




 ഗുവാഹത്തി : കുസൃതി കാണിച്ചെന്ന് ആരോപിച്ച് നാലു വയസുകാരിയായ വളർത്തു മകളെ പൊള്ളുന്ന വെയിലിൽ ടെറസിൽ കെട്ടിയിട്ട സംഭവത്തിൽ ഡോക്ടർ ദമ്പതികൾ അറസ്റ്റിൽ. അസമിലെ പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സംഗീത ദത്തയും ഭർത്താവ് ഡോ. വാലിയുൽ ഇസ്ലാമുമാണ് അറസ്റ്റിലായത്.

ശനിയാഴ്ചയാണ് ഇവർക്കെതിരെ പൊലീസ് കേസ് രജസ്റ്റർ ചെയ്യുന്നത്.

 കുസൃതി കാണിച്ചെന്ന് ആരോപിച്ച് ഇരുവരും ചേർന്ന് മകളെ ടെറസിലെ തൂണിൽ കെട്ടിയിടുകയായിരുന്നു. ബാലാവകാശ പ്രവർത്തകൻ മിഗ്വേൽ ദാസ് ക്യുവാണ് ഫെയ്‌സ്‌ബുക്കിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. 

കുട്ടിയെ പൊലീസ് എത്തി രക്ഷപ്പെടുത്തുമ്പോൾ കുട്ടിക്ക് സൂര്യാഘാതമേറ്റിരുന്നു. ശരീരത്തിൽ മുറിവുകളുണ്ടായിരുന്നതായും മിഗ്വേൽ കുറിപ്പിൽ പറഞ്ഞു. കുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

സംഭവം വിവാദമായതിന് പിന്നാലെ ഒളിവിൽ പോയ ഡോ. സംഗീതയെ മേഘാലയയിലെ റിഭോയിൽ നിന്നാണ് പിടികൂടിയത്. ഡോ. വാലിയുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 തങ്ങളെ മനപ്പൂർവം കേസിൽ കുടുക്കാൻ നോക്കുന്നതാണെന്ന് ഡോ. സംഗീത ആരോപിച്ചു. ഡോ.വലിയുൽ നേരത്തെയും സമാനമായ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

أحدث أقدم