മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ ഗോഡൗണിലും തീ പിടിത്തം; നിയന്ത്രണവിധേയം



 ആലപ്പുഴ : കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ ഗോഡൗണിലും തീ പിടിത്തം. ഇന്ന് പുലർച്ചെയാണ് വണ്ടാനത്തുള്ള ഗോഡൗണിൽ തീപിടിത്തമുണ്ടായത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

ബ്ലീച്ചിങ് പൗഡറിനു തീ പിടിച്ചുവെന്നാണ് പ്രാഥമിക വിവരം. 3500 ചാക്കുകളിലായാണ് ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നത്. ഇതു പൂർണമായും കത്തി നശിച്ചു. 

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. തൊട്ടടുത്തുള്ള മരുന്നു ഗോഡൗണിലേക്കും തീ പടർന്നു. ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചതിനാൽ പെട്ടെന്ന് തന്നെ തീ അണച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയത്. 

നേരത്തെ കോർപറേഷന്റെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകൾക്ക് തീ പിടിച്ചിരുന്നു. സംഭവം അട്ടിമറിയാണെന്ന ആരോപണവുമായി പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.

أحدث أقدم