തിരുവനന്തപുരം : അരുമാനൂരിൽ ക്ഷേത്രത്തിൽ നിന്ന് വാളും ശൂലവും മോഷ്ടിച്ച പ്രതി പിടിയില്‍. അരുമാനൂർ കൊല്ലപഴിഞ്ഞി ബൈജു ഭവനിൽ ജോതിഷ് എന്ന 34കാരനെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. അരുമാനൂരിലുള്ള പഞ്ചമി ക്ഷേത്രത്തിലാണ് ഇയാൾ കവർച്ച നടത്തിയത്.
ഏപ്രിൽ 27 നാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന പ്രതി ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് വാളും ശൂലവും മോഷ്ടിച്ച് കടക്കുകയായിരുന്നു. ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടന്ന് വരുന്നതിടെയാണ് പ്രതി പിടിയിലായത്.
പൂവാർ എസ് എച്ച് ഒ എസ് ബി പ്രവീൺ, എസ് ഐ തിങ്കൾ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.