മുണ്ടക്കയത്തിന് സമീപം ഉണ്ടായ വാഹാനാപകടത്തിൽ ഒരാൾ മരിച്ചു



 മുണ്ടക്കയം : ദേശീയപാത 183-ൽ മുണ്ടക്കയത്തിന് സമീപം ഉണ്ടായ വാഹാനാപകടത്തിൽ ഒരാൾ മരിച്ചു.
കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിൽ ചിറ്റടി വളവിലാണ് കഴിഞ്ഞ രാത്രി 12.30 ഓടെ അപകടമുണ്ടായത്..

ചെങ്ങളം സ്വദേശി മുഹമ്മദ് ഹാഷിം ആണ് മരിച്ചത്. വാഹനം നിയന്ത്രണം വിട്ട് 10 അടിയിലധികം താഴ്ച്ചയിൽ റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. കാർ നിശേഷം തകർന്നു.

കാഞ്ഞിരപ്പള്ളി പാറത്തോടുള്ള ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തശേഷം കൂട്ടിക്കലിലെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്.

ഒപ്പമുണ്ടായിരുന്ന ഒരാൾക്കുകൂടി ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
9 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

أحدث أقدم