ആശ്വാസവാര്‍ത്ത! നഷ്ടപ്പെട്ട മൊബൈൽ തിരിച്ചുപിടിക്കാൻ സംവിധാനം വരുന്നു



ന്യൂഡൽഹി : മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി വിഷമിക്കേണ്ട. അത് എവിടെയുണ്ടെന്ന് കണ്ടുപിടിക്കാം. അതിനായി സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ.) എന്ന പദ്ധതി കേന്ദ്രസർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്) ആണ് നടപ്പാക്കുന്നത്. ബുധനാഴ്ച നിലവിൽവരും.

15 അക്ക ഐ.എം.ഇ.ഐ. നമ്പർ ഉപയോഗിച്ചാണ് പ്രവർത്തനം. നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഏതുതരത്തിൽ ഉപയോഗിച്ചാലും കണ്ടുപിടിക്കാൻ സാധിക്കുമെന്ന് സി-ഡോട്ട് പ്രോജക്ട്‌ ബോർഡ് സി.ഇ.ഒ. രാജ്കുമാർ ഉപാധ്യായ പറഞ്ഞു.

 രാജ്യത്ത് ഫോണുകൾ വിൽക്കുന്നതിന് മുമ്പായി അവയെ തിരിച്ചറിയാനുള്ള IMEI നമ്പറുകൾ വെളിപ്പെടുത്തണമെന്നാണ് സർക്കാർ നിർദ്ദേശം. ഇങ്ങനെ വരുമ്പോൾ മൊബൈൽ നെറ്റ് വർക്കുകൾ വഴി രജിസ്റ്റർ ചെയ്യാത്ത നമ്പറുകളുടെ സാന്നിധ്യം സിഇഐർ സംവിധാനം വഴി മനസ്സിലാക്കാനാകും.

സാധാരണ മോഷ്ടിച്ച മൊബൈൽ ഫോണുകളുടെ IMEI നമ്പറുകളിൽ മോഷ്ടാക്കൾ മാറ്റാറുണ്ട്. അപ്പോൾ ഡിവൈസ് ട്രാക്ക് ചെയ്യാൻ പ്രയാസമാണ്. വിവിധ ഡേറ്റാ ബേസുകളുടെ സഹായത്തോടെ ക്ലോൺ ചെയ്ത് മൊബൈലുകൾ സിഇഐറിന് ബ്ലോക്ക് ചെയ്യാനാകുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.


أحدث أقدم