നാടിനെ ഞെട്ടിച്ച് പട്ടാപ്പകൽ മണർകാട് മാലത്ത് യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി : ഭാര്യയെ കുത്തിയത് കറുകച്ചാൽ വൈഫ് സ്വാപ്പിങ്ങ് കേസിലെ പ്രതിയെന്ന് സൂചന: കൊലപ്പെടുത്തിയത് വീടിനുള്ളിൽ വച്ച്


കോട്ടയം : മണർകാട് മാലത്ത് യുവതിയെ ഭർത്താവ് വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കറുകച്ചാൽ വൈഫ് ഷോപ്പിംഗ് കേസിലെ പ്രതിയായ യുവാവാണ് ഭാര്യയെ കുത്തി കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മണർകാട് പോലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മണർകാട് മാലത്തെ യുവതിയുടെ വീടിന് മുന്നിലായിരുന്നു സംഭവം. വീട്ടിലെത്തിയ ഭർത്താവ് യുവതിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവതി വീടിന്റെ മുറ്റത്ത് വീണ് കിടക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പിതാവ് മണർകാട് പോലീസിനെ , വിവരമറിയിച്ചു. മണർകാട് പോലീസ് സ്ഥലത്തെത്തിയപ്പോൾ കുത്തേറ്റ് വീടിനുമുന്നിൽ വീണു കിടക്കുന്ന യുവതിയെയാണ് കണ്ടത്. ഉടൻതന്നെ പോലീസ് സംഘം യുവതിയെ ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ മണർകാട് പോലീസ് അന്വേഷണം ആരംഭിച്ചു.
أحدث أقدم