തമിഴ്നാട്ടിൽ വ്യാജ മദ്യം കഴിച്ച് പത്ത് മരണം; നിരവധി പേർ ചികിത്സയിൽ


 
 ചെന്നൈ : തമിഴ്നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിൽ വിഷമദ്യ ദുരന്തം. വ്യാജ മദ്യം കഴിച്ച് രണ്ട് സ്ഥലത്തുമായി പത്ത് പേർ മരിച്ചു. നിരവധി പേരാണ് ചികിത്സയിലുള്ളത്. മരിച്ച പത്ത് പേരിൽ മൂന്ന് പേർ സ്ത്രീകളാണ്.

ഇരു സ്ഥലങ്ങളിലുമായി വെള്ളിയാഴ്ചയും ഇന്നലെയുമാണ് ആളുകൾ വ്യാജ മദ്യം കഴിച്ചത്. സംഭവത്തിന് പിന്നാലെ ദുന്തര മേഖലയിലെ പൊലീസ്, എക്സൈസ് ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തു. 

വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ആറ് പേരാണ് മരിച്ചത്. എക്കിയാർകുപ്പം സ്വദേശികളാണ് മരിച്ചത്. ചെങ്കൽപട്ട് ജില്ലയിൽ മധുന്തഗത്താണ് ദുരന്തം. വെള്ളിയാഴ്ച രണ്ട് പേരും ഇന്നലെ ദമ്പതികളുമാണ് ഇവിടെ മരിച്ചത്. പത്ത് മരണങ്ങളും വ്യാജ മദ്യം കഴിച്ചാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.


أحدث أقدم