വയനാട് : 12 വയസ്സിൽ താഴെ പ്രായമുള്ള മൂന്നുമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയാണ് അറസ്റ്റിലായത്. കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂരാച്ചുണ്ട് സ്വദേശിനിയായ 27 കാരിയും 26 കാരനുമാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെ വൈത്തിരിയിൽ നിന്നാണ് ഇരുവരെയും പോലീസ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് വിദേശത്തായിരുന്നു. ഇക്കഴിഞ്ഞ മെയ് 4-നാണ് യുവതിയെ കാണാതായത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് കൂരാച്ചുണ്ട് പോലീസ് കേസെടുത്തത്. 3 കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും ഇതിന് പ്രേരണ നൽകിയതിന് കാമുകനെതിരെയുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.