കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു, യെല്ലോ അലേർട്ട്

 തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ 2°C മുതൽ 3°C വരെ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . 

ഇതേതുടർന്ന് എട്ട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം വന്നു.
ഉയർന്ന താപനിലയും, ഈർപ്പവുമുള്ള വായുവും കാരണമാണ് ചൂട് കൂടാൻ കാരണം. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37°C വരെയും,(മലയോര പ്രദേശങ്ങൾ ഒഴികെ) കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36°C വരെയും, കണ്ണൂർ, മലപ്പുറം, തിരുവന ന്തപുരം ജില്ലകളിൽ 35°C വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.


أحدث أقدم