ട്രാക്ക് അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ഇന്ന് നാലു ട്രെയിനുകള്‍ റദ്ദാക്കി



 തിരുവനന്തപുരം : ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ മൂലം ഇന്ന് നാലു ട്രെയിനുകള്‍ റദ്ദാക്കി. ലോകമാന്യ തിലക്- കൊച്ചുവേളി ഗരീബ് രഥ്, നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, ഷൊര്‍ണൂര്‍-നിലമ്പൂര്‍, നിലമ്പൂര്‍-ഷൊര്‍ണൂര്‍ എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.

കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി തൃശൂര്‍ വരെ മാത്രമാകും സര്‍വീസ് നടത്തുക. ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ടാണ് ട്രെയിന്‍ റദ്ദാക്കിയത്. 

  ഈ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും

ശബരി എക്സ്പ്രസ്, കേരള എക്സ്പ്രസ്, കന്യാകുമാരി ബെംഗളുരു എക്സ്പ്രസ്, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം ചെനൈ മെയിൽ, നാഗർകോവിൽ ഷാലിമാർ എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, പുനലൂർ ഗുരുവായൂർ എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചു വിടും.
أحدث أقدم