ബിഷപ്പ് ജോസഫ് പാംപ്ലാനി മാപ്പ് പറയണം: എ ഐ വൈ എഫ്

രക്തസാക്ഷിത്വത്തിന്റെ വിലയറിയാതെ വിടുവായത്തരം വിളിച്ചുപറഞ്ഞ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ.
പദവിക്ക് ചേർന്നതാണോ ഇത്തരം പരാമർശങ്ങൾ എന്ന് ബിഷപ്പ് ചിന്തിക്കണം. 
ബിഷപ്പിനും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒരേ ശബ്ദമാണ്.
ബി ജെ പിയുടെ അച്ചാരം വാങ്ങി പ്രവർത്തിക്കുന്നയാളായി ബിഷപ്പ് മാറി.

രാജ്യദ്രോഹികൾക്കൊപ്പം ചേർന്ന് നാടിനെ തള്ളിപ്പറയാൻ ശ്രമിക്കുന്ന ബിഷപ്പ്, സഭയ്ക്ക് അപമാനമാണ്.

ഇത്തരം പ്രസ്താവനകൾ തുടർന്നാൽ പള്ളിമേടയിലേക്ക് മാർച്ച് നടത്തും.

തിരുവനന്തപുരം ബാലരാമപുരത്ത് മതപഠന സ്ഥാപനത്തിൽ വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഗൗരവതരമായ അന്വേഷണം വേണം.
നിരവധി പോക്സോ കേസുകൾ മതപഠന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നു.
മതപഠന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കർശനമായ പരിശോധന വേണമെന്നും ടി ടി ജിസ്മോൻ.
أحدث أقدم