കാളി ദേവിയുടെ ചിത്രം പിൻവലിച്ച് യുക്രൈൻ, നടപടി പ്രതിഷേധം കനത്തതോടെ



 കീവ് : കാളിദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം ട്വിറ്ററിൽ നിന്നും യുക്രൈൻ പ്രതിരോധ മന്ത്രാലയം പിൻവലിച്ചു.

 കഴിഞ്ഞ ദിവസം യുക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ടിറ്റർ അക്കൗണ്ടിലാണ് കാളിദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ അതിശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയ‍ർന്നത്. 




ഇന്ത്യൻ വികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്ന് പലരും വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം ചിത്രം പിൻവലിച്ചത്.

കറുത്ത മേഘങ്ങൾക്കിടയിൽ ഹോളിവുഡ് താരം മെർലിൻ മൺറോയ്ക്ക് സമാനമായാണ് കാളിദേവിയെ ചിത്രീകരിച്ചത്.

 ‘വർക്ക് ഓഫ് ആർട്’ എന്ന തലക്കെട്ടിൽ ‘ഡിഫൻസ് യു’ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. യുക്രൈന്‍റെ ഔദ്യോഗിക അക്കൗണ്ടുകളിലൊന്നാണ് ‘ഡിഫൻസ് യു’.
أحدث أقدم