വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തിരനാവായ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്.



തിരൂര്‍: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തിരനാവായ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. അപ്രതീക്ഷിത ആക്രമണത്തിൽ ട്രെയിനിന്റെ ചില്ലിന് വിള്ളലുണ്ടായി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി തിരൂര്‍ പൊലീസ് അറിയിച്ചു.

ബീഹാറിലും ബംഗാളിലുമടക്കം വന്ദേഭാരത് തുടങ്ങിയതു മുതൽ കല്ലേറുണ്ടായ വാര്‍ത്തകൾ പുറത്തുവന്നിരുന്നു. അിതവേഗം പോകുന്ന ട്രെയിൻ ചില്ലുകളിലേക്ക് കല്ല് വലിച്ചെറിയുന്ന സംഭവങ്ങൾ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുകയാണ്. പലപ്പോഴും ആക്രമണത്തിൽ ട്രെയിനിന്റെ ചില്ലുകൾ തകര്‍ന്ന സംഭവങ്ങളുണ്ടായി. എന്നാൽ കേരളത്തിൽ വന്ദേഭാരത് യാത്ര തുടങ്ങി ദിവസങ്ങൾക്കകമാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
أحدث أقدم