കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റ ശ്രമം; കൈ പിടിച്ച് തിരിച്ചു ഒടിച്ചു


കോട്ടയം:വനിതാ ഡോക്ടറെ കുത്തി കൊന്നതിനു പിന്നാലെ ആരോഗ്യ രംഗത്ത് നിന്നും വരുന്നത് ഭയാനക വാർത്തകൾ. മെഡിക്കൽ കോളജിൽ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം. താൽക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മർദനമേറ്റത്. ന്യൂറോ സർജറി കഴിഞ്ഞ രോഗി അക്രമാസക്തനാവുകയും കൈ തിരിച്ച് ഒടിക്കുകയുമായിരുന്നു.
ചികിത്സയിൽ ഉള്ള   രോഗിക്ക് കുത്തിവയ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദനം. പൂഞ്ഞാർ കുന്നോന്നി സ്വദേശിനിയായ നേഹാ ജോൺ ചികിത്സയെ തുടർന്ന് അവധിയിലാണ്
أحدث أقدم