രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക്; പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കും; പ്രതിഷേധവുമായി പ്രതിപക്ഷം


 

 തിരുവനന്തപുരം ; രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് മൂന്നാം വര്‍ഷത്തിലേക്ക്‌. രണ്ടുവര്‍ഷത്തെ പ്രകടനം പറയുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി പുറത്തിറക്കും. വാഗ്ദാനങ്ങള്‍ നടപ്പാക്കിയ സര്‍ക്കാര്‍ മുന്നോട്ട് എന്നതാണ് എല്‍ഡിഎഫിന്റെ അവകാശവാദം. 

അതിനിടെ സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രതിപക്ഷം. ദുര്‍ഭരണം, ജനദ്രോഹം, അഴിമതി, നികുതിക്കൊള്ള ആരോപിച്ച് രാവിലെ മുതല്‍ യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ ആരംഭിച്ചു. 

സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കുമ്പോള്‍ പ്രതിപക്ഷം കുറ്റപത്രം പുറത്തിറക്കും.

 ബിജെപി ഇന്നലെ രാത്രി മുതല്‍ തലസ്ഥാനത്ത് രാപകല്‍ സമരം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ കളക്ട്രേറ്റുകളിലേക്ക് മാർച്ച് നടത്തും.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകീട്ട് അഞ്ചിനാണ് സർക്കാരിന്റെ രണ്ടാം വർഷത്തെ സമാപനസമ്മേളനം നടക്കുക. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പു വേളയില്‍ ജനങ്ങള്‍ക്കു മുന്‍പാകെ നല്‍കിയ വാഗ്ദാനങ്ങള്‍ 
എത്രമാത്രം പ്രാവര്‍ത്തികമാക്കിയെന്നു വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

2023 ഏപ്രില്‍ ഒന്നിന് എറണാകുളത്ത് ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ക്കാണ് മെയ് 20ന് സമാപനമാകുന്നത്.


أحدث أقدم