പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു പാമ്പാടി ടൗണിലെ ഓടയിലെ മാലിന്യം നീക്കൽ ആരംഭിച്ചു




✍🏻 ജോവാൻ മധുമല 
പാമ്പാടി : പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു പാമ്പാടി ടൗണിലെ  ഓടയിലെ മാലിന്യം നീക്കൽ ആരംഭിച്ചു ഇന്ന് രാവിലെ 11 മണിയോട് കൂടി J C B ഉപയോഗിച്ച് കാളച്ചന്ത ഭാഗത്തെ ഓടയുടെ മുകളിലെ സ്ളാബ് നീക്കി അടിഞ്ഞ് കൂടിയ മാലിന്യം നീക്കുവാൻ തുടങ്ങി 
പാമ്പാടിക്കാരൻ ന്യൂസ് രണ്ട് ദിവസം മുമ്പായിരുന്നു ഇതിൻ്റെ ഗൗരവം തുറന്ന് കാട്ടി വാർത്ത പ്രസിദ്ധീകരിച്ചത് 
വാർത്ത വൈറൽ ആവുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തതോടെ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കം ഉള്ളവരുടെ നേതൃത്തത്തിലാണ് ഹൈവേ അതോരിട്ടി  മാലിന്യനീക്കം ആരംഭിച്ചത് ഇതിനിടയിൽ ഒരു വാർഡ് മെമ്പർ പാമ്പാടിക്കാരൻ ന്യൂസിനോട് കഴിഞ്ഞ ദിവസത്തെ വാർത്തയുമായി ബന്ധപ്പെട്ട്  കയർത്ത് സംസാരിക്കാൻ തുടങ്ങിയെങ്കിലും . പൊതുജനങ്ങളുടെയും വ്യാപാരികളുടെയും പ്രതിക്ഷേധം  ഉണ്ടാകുമെന്ന ഭീതിയിൽ  കൂടുതൽ വിമർശനങ്ങൾക്ക് വഴിയൊരുക്കിയില്ല, പെട്ടന്ന് ഇങ്ങനെ കുരു പൊട്ടുന്നവരാണോ അധികാരികൾ എന്നും നാട്ടുകാർ അടക്കം പറഞ്ഞു 

കഴിഞ്ഞ ഭരണസമതിയുടെ കാലത്ത് ഹൈവേ അതോരിട്ടിയുമായി ചേർന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റ്  ആയിരുന്ന അന്നമ്മ ചെറിയാൻ്റെ നേതൃത്തത്തിൽ  ഓടകളിലെ മാലിന്യം നീക്കം ചെയ്യുകയും അനധികൃതമായി ഓയിലേയ്ക്ക്  സ്ഥാപിച്ചിരുന്ന നിരവധി മാലിന്യക്കുഴലുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു 
ഇത്തരം ജനോപകാര പ്രഥമായ കാര്യങ്ങൾ വാർത്തകളിലുടെ വിമർശനാത്മകമായി ചൂണ്ടിക്കാട്ടുമ്പോൾ സ്വയം വിമർശനം ഉൾക്കൊണ്ട് ജനങ്ങളുടെ കൂടെ നിൽക്കേണ്ട അധികാരികൾ കാര്യങ്ങൾ ബോധ്യപ്പെട്ട് ജന നന്മക്ക് ഒപ്പം നിൽക്കണം എന്ന് ഒരു അഭ്യർത്ഥന കൂടി കുറിക്കുന്നു ,

ഇനിയും ഇത്തരം ജനകീയ പ്രശ്നങ്ങൾക്ക് മുമ്പിൽ പാമ്പാടിക്കാരൻ ന്യൂസ് ശക്തമായി ഉണ്ടാകുമെന്നും സൂചിപ്പിക്കുന്നു
أحدث أقدم