കൊച്ചി : പെരുമ്പാവൂരിൽ 108 ആംബുലൻസ് ഡ്രൈവർക്കും പുരുഷ നഴ്‌സിനും നേരെ മർദനം. നെല്ലിക്കുഴി സ്വദേശി മൻസൂർ, നഴ്‌സ് എൽദോ പത്രോസ് എന്നിവർക്കാണ് മർദനമേറ്റത്. ഫോൺ വിളിച്ചു കൊണ്ട് അശ്രദ്ധമായി കാർ ഓടിച്ചത് ചോദ്യം ചെയ്‌തതിന് കാറുടമ ഇരുവരെയും മർദിച്ചുവെന്നാണ് പരാതി.
എൽദോയുടെ കൈയ്‌ക്ക് ഒടിവുണ്ട്. മൻസൂറിന്റെ മുഖത്താണ് പരിക്ക്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. അമിത വേഗത്തിലെത്തിയ കാറുടമ ആംബുലൻസ് ഡ്രൈവറായ മൻസൂറിനെ പിടിച്ചിറക്കി അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി.
കാറുടമയെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് എൽദേയ്‌ക്ക് പരിക്കേറ്റത്. ഇരുവരും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.