വ്യാജ പ്രൊഫൈൽ നിർമ്മിച്ച് താനൂർ അപകടത്തെക്കുറിച്ചു ദുഷ്പ്രചരണം നടക്കുന്നതായി ഒരു വിഭാഗം.. ഈ പ്രൊഫൈൽ വ്യാജമല്ലന്ന് മറ്റൊരു കൂട്ടർ ,സോഷ്യൽ മീഡിയയിൽ ചർച്ചകളും വാദപ്രതിവാദങ്ങളും ചൂട് പിടിക്കുന്നു


✍🏻 ജോവാൻ മധുമല
താനൂർ : താനൂർ ബോട്ടപകടത്തിൽ കേരളം മുഴുവൻ ആദരാഞ്ജലികൾ അർപ്പിച്ചു നിൽക്കെ അതിനിടയിലും വർഗീയത പരത്താൻ തീവ്രവാദ ശക്തികളുടെ ഗൂഢശ്രമം. അഖിൽ നേമം എന്ന വ്യാജ പ്രൊഫൈൽ നിർമ്മിച്ച് അതിൽ നിന്നും മനുഷ്യത്വ രഹിതമായ ഒരു കമെന്റ് ഇട്ടുകൊണ്ടാണ് തുടക്കം. അതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്തു പ്രചരിപ്പിച്ചു കൊണ്ടാണ് മത തീവ്രവാദികൾ സമൂഹത്തിൽ അസ്വസ്ഥത പടർത്തുന്നതെന്ന് B J P അനുഭാവികൾ 

 നിഖിൽ നേമം എന്ന പേരിൽ ഉണ്ടാക്കിയ വ്യാജപ്രൊഫൈൽ ഉപയോഗിച്ച് താനൂർ ബോട്ടപകടത്തെ ക്കുറിച്ചുള്ള വാർത്തയുടെ താഴെ “മലപ്പുറത്ത് അല്ലെ സാരമില്ല” എന്നുള്ള കമെന്റ് ആണ് ഇട്ടിരിക്കുന്നത് .

എന്നാൽ  ഈ കമെന്റ് ഇട്ട ശേഷം ഏതാണ്ട് എട്ടു മിനിറ്റിനുള്ളിൽ അതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്തിരിക്കുന്നു. ആ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കുന്നു. നിരന്തരമായി തീവ്രവാദ ആഭിമുഖ്യമുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുന്ന പ്രൊഫൈലുകൾ ഉപയോഗിച്ചാണ് ആ വിദ്വേഷ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിക്കുന്നതെന്നും ഒരു കൂട്ടർ ആരോപിക്കുന്നു 
 നേമം എന്ന സ്ഥലപ്പേര് തന്നെ തെറ്റിച്ചാണ് എഴുതിയിരിക്കുന്നത് Nemom എന്നതിന് ഈ തീവ്രവാദ വ്യാജ പ്രൊഫൈൽ എഴുതിയിരിക്കുന്നത് Nemam എന്നാണ്. കൂടാതെ ഈ പ്രൊഫൈൽ ചിത്രത്തിൽ കാണുന്ന വ്യക്തിക്ക് ഒരു മലയാളിയുടെ മുഖവുമായി യാതൊരു സാദൃശ്യവുമില്ല . ബംഗാളിലെ ദസറയുടെ ചിത്രം പോലെ എന്തോ ഒന്ന് ഷെയർ ചെയ്തിരിക്കുന്നുവെന്നും B J P കേന്ദ്രങ്ങൾ 


ഈ വ്യാജ പ്രൊഫൈലിന്റെ ഫോളോവേഴ്സ് ലിസ്റ്റിൽ നൂറിൽ 99% പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ആണ് എന്ന് B J P അനുകൂല പോസ്റ്റുകൾ ഉണ്ട് . രാഹുൽ മാങ്കൂട്ടത്തിൽ, മാത്യൂ കുഴൽനാടൻ, ഡോക്ടർ കെ അരുൺ കുമാർ ,ഡോക്ടർ റോബിൻ രാധാകൃഷ്‌ണൻ, മന്ത്രി മുഹമ്മദ് റിയാസ്, റിജിൽ മാക്കുറ്റി, ഐഷ ലക്ഷദ്വീപ് തുടങ്ങിയവരെ ഈ വ്യാജ പ്രൊഫൈൽ പിന്തുടരുന്നുണ്ട്. അതേ സമയം ഇടത് വലത് അനുഭാവികൾ ഇത് വ്യാജമല്ലന്നും സംഘപരിവാറിൻ്റെ അജണ്ടയാണിതെന്നും കുറ്റപ്പെടുത്തുന്നു ചില കമൻറുകൾ സഭ്യതയുടെ അതിർവരമ്പുകൾ കടന്നു ,സോഷ്യൽ മീഡിയായിൽ  ഇന്ന് ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളിൽ ചൂട് പിടിച്ച് ഇരിക്കുന്നു 
വ്യാജ ഐഡി ആണെങ്കിൽ അത് തെളിയിക്കാൻ ചങ്കൂറ്റം ഉണ്ടോ ചാണക സംഘികളെ എന്നും ചിലർ കുറിച്ചു
أحدث أقدم