ഈരാറ്റുപേട്ട : തിടനാട് ഗ്രാമ പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ ബിജെപി അംഗം തെരഞ്ഞെടുക്കപ്പെട്ടു.
ബിജെപി അംഗം സന്ധ്യാ ശിവകുമാറാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്.
കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം ബിനോ മുളങ്ങാശേരിയുടെ ഭാര്യയാണ് സന്ധ്യയെ പിന്തുണച്ച മിനി ബിനോ.
ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഷെറിന്‍ പെരുമാംകുന്നേൽ ആയിരുന്നു കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഷെറിന്‍ വീണ്ടും മത്സരിക്കുകയായിരുന്നു. അഞ്ചാം വാര്‍ഡ് മെമ്പറാണ് സന്ധ്യ ശിവകുമാര്‍.
പാറമട വിഷയത്തിലടക്കം നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ജനപ്രതിനിധിയെ ധാര്‍മ്മികമായി പിന്തുണക്കാന്‍ കഴിയാത്തതിനാലാണ് ഷെറിനെതിരെ വോട്ട് ചെയ്തതെന്ന് മിനി ബിനോ പറഞ്ഞു.