ആംബുലൻസ്‌ മറിഞ്ഞ്‌ അപകടം: രോഗിയടക്കം മൂന്ന് പേർ മരിച്ചു, മൂന്ന്‌ പേർക്ക്‌ ഗുരുതര പരിക്ക്


 
 തൃശൂർ : കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ്‌ മറിഞ്ഞ്‌ അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന്‌ പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ്‌ അപകടത്തിൽപ്പെട്ടത്‌. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.



ചൊവ്വന്നൂർ എസ്‌ ബി ഐ ബാങ്കിന്‌ സമീപത്തുവച്ചാണ് നിയന്ത്രണം വിട്ട ആംബുലൻസ്‌ മറിഞ്ഞത്‌. ഡ്രൈവർ അടക്കം ആറുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്‌.


 ന്യൂമോണിയ ബാധിച്ച്‌ കടുത്ത ശ്വാസതടസ്സം നേരിട്ട മരത്തംകോട്‌ സ്വദേശി ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക്‌ വരികയായിരുന്നു ആംബുലൻസ്. ഫെമിന, റഹ്മത്ത്‌, ആബിദ്‌ എന്നിവരാണ്‌ മരിച്ചത്‌. അൽ അമീൻ ആംബുലൻസാണ്‌ അപകടത്തിൽപ്പെട്ടത്‌.

أحدث أقدم