മണർകാട് സെൻ്റ് മേരിസ് ഹോസ്പിറ്റലിൽ ജെറിയാട്രിക് വാർഡ് ഉൽഘാടനം ചെയ്തു



കോട്ടയം : മണർകാട്സെൻറ് മേരിസ് ഹോസ്പിറ്റലിൽ ജെറിയാട്രിക് വാർഡ് ഉൽഘാടനം ചെയ്തു         വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ച്  മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഇന്നലെ മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലിലെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന  ജെറിയാട്രിക് വാർഡിന്റെ ഉൽഘാടനം  അഭിവന്ദ്യ ഐസക്ക് മോർ ഒസ്താത്തിയോസ്‌ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജെറിയാട്രിക് വാർഡിന്റെ ഉദ്ഘാടനം നവജീവൻ കാരുണ്യ ട്രസ്റ്റിന്റെ ചെയർമാൻ പി യു തോമസ് ഉദ്ഘാടനം ചെയ്തു.
 പ്രോഗ്രാം കോർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിപ്പിസ്കോപ്പ, സെന്റ് മേരിസ് ഹോസ്പിറ്റൽ മാനേജർ ഫാദർ മാത്യു മണവത്ത്, മണർകാട് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ബിജു, ട്രസ്റ്റി ബിനോയി എബ്രഹാം, എന്നിവർ പ്രസംഗിച്ചു. പള്ളിയുടെ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ കലാപരിപാടികൾ അരങ്ങേറി. ഫാദർ സേവേറിയോസ് ആനിക്കാടിന്റെ നേതൃത്വത്തിൽ ഗാനസന്ധ്യയിൽ നടന്നു

    ഇന്ന് സന്ധ്യ നമസ്കാരത്തിന്  ഇടവക മെത്രാപ്പോലീത്ത തോമസ് മോർ തിമോത്തിയോസ് നേതൃത്വം നൽകുന്നതാണ്.  പ്രാചീന കലാവേദി പത്തനംതിട്ട അവതരിപ്പിക്കുന്ന ഫ്യൂഷൻ ചെണ്ടമേളം ഉണ്ടായിരിക്കുന്നതാണ്. പെരുന്നാളിനോട് അനുബന്ധിച്ചുള്ള റാസ വൈകുന്നേരം 9 മണിക്ക് നടത്തപ്പെടുന്നതുമായിരിക്കും 
.
أحدث أقدم