അരിക്കൊമ്പന്‍ വാഹനങ്ങള്‍ തകര്‍ത്തു… ഒരാള്‍ക്ക് വീണ് പരിക്ക് ,ഇന്ന് മൂന്ന് മണിക്ക് മയക്ക് വെടിവെച്ച് ഉൾക്കാട്ടിലേയ്ക്ക് വിടാൻ ഏകദേശ തീരുമാനം ,ആശങ്ക ബാക്കി !

ഇടുക്കി: അരിക്കൊമ്പന്‍ ലോവര്‍ ക്യാംപില്‍ നിന്ന് കമ്പം ടൗണില്‍ എത്തിയത് മുതൽ ജനം ആശങ്കയിലാണ്. അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്പന്‍ ഇതിനോടകം തകർത്തതായി റിപ്പോർട്ട്. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. കമ്പത്ത് നിന്നും നേരത്തെ വിഹരിച്ചിരുന്ന ചിന്നക്കനാലിലേക്ക് ആനയുടെ യാത്രയെന്ന് നിശ്ചയം. ഏകദേശം 80 കിലോമീറ്റർ ദൂരമുണ്ട് ഇവിടെ നിന്നും ചിന്നക്കനാലിലേക്ക്. ആനയെ തിരിച്ച് കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ ടൗണിലേക്ക് ഇറങ്ങിയത് വനംവകുപ്പിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്. പരിഭ്രാന്തിയിലായ ജനം ആനയെ ഓടിക്കാൻ പിന്നാലെ കൂക്കിവിളിക്കുന്നുമുണ്ട്.


വാഹനങ്ങൾക്ക് പിന്നാലെ ഓടിയ ആന ഓട്ടോറിക്ഷ തള്ളിക്കൊണ്ടുപോയി ഓടയിലിട്ടു. വേറെയും വാഹനങ്ങൾക്ക് നാശനഷ്ടം വരുത്തി. ജനങ്ങളെയും പട്ടികളെയും കണ്ട് പരിഭ്രാന്തനായി തിരിഞ്ഞോടിയ ശേഷം പുളിമരത്തോപ്പിൽ ഒളിക്കുകയായിരുന്നു. പിന്നീട് വനം വകുപ്പ് ആകാശത്തേക്ക് വെടിവെച്ച് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആന പോയില്ല. ഈ സാഹചര്യത്തിലാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി ഉൾക്കാട്ടി തുറന്നുവിടാൻ തീരുമാനിച്ചത്.തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. കുമളി മേഖലയിലുള്ള കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ കമ്പത്ത് എത്തിയിട്ടുണ്ട്. ആന നിലയുറപ്പിച്ചിരിക്കുന്ന പുളിമരത്തോപ്പിലേക്ക് കടക്കുന്നതിന് ഒരു വഴി മാത്രമാണ് ഉള്ളത്. ഇവിടെ നിന്ന് പുറത്തേക്ക് കടക്കാൻ മറ്റ് വഴികളില്ല. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ അരിക്കൊമ്പൻ എത്തിയത്. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ രാത്രി ആനയുണ്ടായിരുന്നത്. രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിൽ നടത്തിയിരുന്നു. ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്.
أحدث أقدم