ബംഗളൂരു : കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യ - ശിവകുമാർ അവകാശവാദങ്ങൾ തുടരുന്നു.
എം.എൽ.എമാരുടെ പിന്തുണ നേടുന്നതിൽ ഇരുവരും ഏതാണ്ട് തുല്യരാണ്. അതുകൊണ്ട് തന്നെ
വിട്ടുവീഴ്ചയില്ലെന്ന നിലപാട് സിദ്ധരാമയ്യയും ശിവകുമാറും വ്യക്തമാക്കിയതോടെ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്.
മൂന്ന് ഒത്തുതീർപ്പ് നിർദ്ദേശങ്ങളാണ് കേന്ദ്ര നേതൃത്വം ഇരുവരുടെയും മുന്നിൽ വച്ചിരിക്കുന്നത്. രണ്ടുപേരെയും അനുനയിപ്പിച്ച് ഒരു തീരുമാനത്തിലെത്താനാണ് കേന്ദ്രശ്രമം.
അതേസമയം, പ്രശ്ന പരിഹാരം കണ്ടെത്തി പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 18ന് നടത്താനാണ് തീരുമാനം.
ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ സുശീൽകുമാർ ഷിൻഡെ, ദീപക് ബാബരിയ, ജിതേന്ദ്രസിംഗ് തുടങ്ങിയവർ ഇന്നലെ ബെംഗളൂരു ഷാംഗ്രില്ല ഹോട്ടലിൽ വച്ച് എം.എൽ.എമാരുമായി പ്രത്യേകം ചർച്ച നടത്തി.
ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര നിരീക്ഷകർ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കൈമാറും.