ഹരിപ്പാട് : ഹരിപ്പാട് മണ്ണാറശാലയിൽ സ്വകാര്യ ബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. കരുവാറ്റ കരീയിൽ ക്ഷേത്രത്തിന് സമീപം കുളത്തിന്റെ വടക്കതിൽ ലതയാണ് (46) മരിച്ചത്.
മണ്ണാറശാല ക്ഷേത്രത്തിന് കിഴക്ക് വശമുള്ള റോഡിലൂടെ ഭർത്താവ് ഷേണുവുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്യവേ പിന്നിലൂടെ വന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ തട്ടുകയായിരുന്നു. റോഡിലേക്ക് വീണ ലതയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറി ഇറങ്ങി. ലത സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.