കൊച്ചി ; നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി. നാരാണയൻകുട്ടി–ഉഷ ദമ്പതികളുടെ മകൾ നയനയാണ് വധു. കൊച്ചി എളമക്കര ഭാസ്കരീയം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചായിരുന്നു വിവാഹം. സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ വിവാഹ ചടങ്ങിന് എത്തിയിരുന്നു.
സോഷ്യൽ മീഡിയയിലൂടെ ഹരീഷ് പേരടി തന്നെയാണ് വിവാഹവാർത്ത പങ്കുവച്ചത്. ജീവിതത്തിലെ മനോഹരമായ ഒരു അദ്ധ്യായം കൂടി...കാലമേ..ദൈവമേ നന്ദി- മകന്റെ വിവാഹചിത്രം പങ്കുവച്ച് താരം കുറിച്ചു.
സിനിമ ടെലിവിഷൻ- രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.