പെട്രോള്‍ വാങ്ങി നല്‍കിയില്ല യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം


തിരുവനന്തപുരം▪️ പെട്രോള്‍ വാങ്ങി നല്‍കിയില്ലെന്ന് ആരോപിച്ച് ചെറിയന്നൂരില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. ചെറിയന്നൂര്‍ സ്വദേശി കൈലാശ് നാഥിനാണ് കുത്തേറ്റത്. കൈലാശ് നാഥും സുഹൃത്ത് അജിനും ബൈക്കില്‍ സഞ്ചരിക്കവേയാണ് അജിനിന്റെ സുഹൃത്തായ പ്രതി ഇവരെ തടഞ്ഞു നിര്‍ത്തുന്നത്. പിന്നീട് തന്റെ വാഹനത്തിന്റെ പെട്രോള്‍ തീര്‍ന്നുവെന്നും തനിക്ക് പെട്രോള്‍ വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇത് സമ്മതിക്കാതെ ഇവര്‍ ബൈക്ക് മുന്നോട്ടെടുത്തപ്പോള്‍ അസീം കയ്യിലുണ്ടായിരുന്ന പേന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ വര്‍ക്കല സ്വദേശി അസീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. കൈലാശ് നാഥിന്റെ തലയ്ക്കാണ് പരിക്കേറ്റത്. കത്തി തലയില്‍ തുളച്ചുകയറി. പിന്നീട് ആശുപത്രിയില്‍ എത്തിയാണ് കത്തി പുറത്തെടുത്തത്. ഇപ്പോഴും കൈലാശ് നാഥിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
أحدث أقدم