ഹൈദരാബാദ്: സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച പങ്കാളി അറസ്റ്റിൽ. ഇരുവരും വർഷങ്ങളായി അവിഹിത ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സ്ത്രീയുടെ തല കവറിൽ പൊതിഞ്ഞ നിലയിൽ മുസി നദിക്കരികിൽ കണ്ടെത്തി ഒരാഴ്ചയ്ക്കു ശേഷമാണ് പ്രതി അറസ്റ്റിലാകുന്നത്