അബുദാബി ∙ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ വമ്പൻ തുക സ്വന്തമാക്കി പ്രവാസി മലയാളി യുവതിയും കൂട്ടുകാരികളും കുവൈത്തിൽ താമസിക്കുന്ന നീതു റെജി (33)ക്കും 14 സുഹൃത്തുക്കൾക്കുമാണ് ലക്ഷങ്ങൾ സ്വന്തമായത്. 22 ലക്ഷത്തിലേറെ രൂപയാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്. ഒരു വർഷമായി നീതു 14 പേരടങ്ങുന്ന സംഘവുമായി ചേർന്ന് എല്ലാ മാസവും ടിക്കറ്റെടുത്തു വരികയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമാണ് നീതു ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. ഇ-ഡ്രോ ക്യാഷ് പ്രൈസ് ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ബിഗ് ടിക്കറ്റ് പ്രതിനിധികളിൽ നിന്ന് കോൾ ലഭിച്ചപ്പോൾ അദ്ഭുതം തോന്നിയെന്നും നീതു പറഞ്ഞു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കുമെന്നും തന്റെ ഓഹരിയിൽ നിന്ന് ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാനാണ് തീരുമാനം. ഭർത്താവും രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തോടൊപ്പമാണ് നീതു കുവൈത്തിൽ താമസിക്കുന്നത്.
ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ വമ്പൻ തുക സ്വന്തമാക്കി പ്രവാസി മലയാളി യുവതിയും കൂട്ടുകാരികളും
Jowan Madhumala
0
Tags
Top Stories