മഹാത്മാഗാന്ധി കലഹിക്കാൻ പോയിട്ടാണോ കൊല്ലപ്പെട്ടത്; തലശേരി ആർച്ച് ബിഷപ്പിനെതിരെ പി ജയരാജന്‍


രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിക്കുന്ന പരാമർശം നടത്തിയ തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ വിമർശിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. മഹാത്മാഗാന്ധി കലഹിക്കാൻ പോയിട്ടാണോ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. ഏത് സാഹചര്യത്തിലാണ് രക്തസാക്ഷികളെ അപമാനിക്കുന്ന പ്രസ്താവന പാംപ്ലാനി നടത്തിയതെന്ന് അറിയില്ലെന്നും പി ജയരാജൻപറഞ്ഞു.

കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു പാംപ്ലാനിയുടെ വിവാദ പരാമർശം. “രക്തസാക്ഷികളുടെ കാര്യത്തിൽ മഹാത്മാഗാന്ധിയാണ് ഒന്നാമത്. 1948 ജനുവരി 30ന് സെൻട്രൽ ഡൽഹിയിലെ ബിർള ഹൗസ് കോമ്പൗണ്ടിൽ പ്രാർത്ഥനയ്ക്ക് പോകുന്നതിനിടെ 78-ാം വയസ്സിൽ ഗാന്ധി വധിക്കപ്പെട്ടു. മതഭ്രാന്തനായ നാഥുറാം ഗോഡ്‌സെയാണ് കൊലപാതകത്തിന് പിന്നിൽ. ഗാന്ധി വധത്തിലെ ആർഎസ്എസ് ബന്ധം പിന്നീട് തെളിഞ്ഞു. മഹാത്മാഗാന്ധി കലഹിക്കാൻ പോയിട്ടാണോ കൊല്ലപ്പെട്ടത്?”- പി ജയരാജൻ ചോദിച്ചു.

ഏത് സാഹചര്യത്തിലാണ് രക്തസാക്ഷികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതെന്ന് അറിയില്ല.
أحدث أقدم