നിങ്ങളുടെ നമ്പർ എന്റെ ഇൻബോക്സിൽ അയക്കൂ;' പല്ലു പൊടിഞ്ഞ നടന്റെ പേര് ചോദിച്ചയാളോട് ടിനി ടോം


 
 കൊച്ചി : ലഹരി ഉപയോഗത്തെക്കുറിച്ച് നടൻ ടിനി ടോം നടത്തിയ വെളിപ്പെടുത്തൽ വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. സിനിമയിൽ നിന്നുള്ള പലരും ടിനി ടോമിനെതിരെ രംഗത്തെത്തി. പല്ലു പൊടിഞ്ഞ നടൻ ആരാണെന്ന് വെളിപ്പെടുത്തണം എന്നായിരുന്നു അവരുടെ ആവശ്യം.
 ഇപ്പോൾ അതിൽ പ്രതികരണവുമായി ടിനി ടോം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ 
ടിനി ടോമിനെ പ്രശംസിച്ചുകൊണ്ട് 
ഉമ തോമസ് എംഎൽഎയും എഎം ആരിഫ് എംപിയും ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് ടിനി ടോം തന്റെ അക്കൗണ്ടിൽ പങ്കുവച്ചതോടെയാണ് പല്ലുപോയ നടനെക്കുറിച്ചുള്ള ചോദ്യവുമായി ചിലർ എത്തിയത്.

 'നിങ്ങളുടെ നമ്പർ എനിക്ക് ഇൻബോക്സിൽ അയക്കൂ അത് ഞാൻ എക്‌സൈസിന് നൽകാം അവർ നടന്റെ പേര് നിങ്ങൾക്ക് പറഞ്ഞുതരും'- എന്നായിരുന്നു ഇതിന് മറുപടിയായി കുറിച്ചത്. 

ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് ടിനി ടോം നേരിട്ട സൈബർ ആക്രമണത്തെക്കുറിച്ചായിരുന്നു ഉമ തോമസിന്റെ പോസ്റ്റ്. ടിനി ടോമിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും അദ്ദേഹത്തിന് പിന്തുണ കൊടുക്കണമെന്നുമാണ് അവർ കുറിച്ചത്.

أحدث أقدم