പാമ്പാടി കോത്തലയിൽ വീടിന് ഇടിമിന്നലേറ്റു വളർത്തുനായയും ,ആടും മിന്നലേറ്റു ചത്തു വീടിൻ്റെ വയറിംഗ് പൂർണ്ണമായി കത്തി നശിച്ചു

പാമ്പാടി : പാമ്പാടി കോത്തലയിൽ വീടിന് ഇടിമിന്നലേറ്റു വളർത്തുനായയും ,ആടും മിന്നലേറ്റു ചത്തു  ,വീടിൻ്റെ വയറിംഗ് പൂർണ്ണമായി കത്തി നശിച്ചു ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം കോത്തല പതിനൊന്നാം വാർഡിൽ പാലാറ്റിക്കുടിയിൽ ബിജുവിൻ്റെ വീടിനാണ് മിന്നലേറ്റത്ത് ഇടിമിന്നലിതൻ്റെ ആഘാതത്തിൽ വീട്ടിലെ വളർത്തു നായയും ,ആടും ചത്തു , വീട്ടിലെ അംഗങ്ങൾക്ക് പരുക്കേൽക്കാതെ രക്ഷപെട്ടു  വീട്ടിലെ വയറിംഗ് പൂർണ്ണമായും കത്തിനശിച്ചു വീട്ടിൽ ഉണക്കാൻ അയയിൽ വിരിച്ചിരുന്ന വസ്ത്രങ്ങളും കത്തിനശിച്ചു വീടിന് മിന്നൽ ഏറ്റ കാര്യം പാമ്പാടി K S E B ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവർ സംഭവസ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചില്ലെന്ന് വീട്ടുകാർ ആക്ഷേപം ഉന്നയിച്ചു
أحدث أقدم