എ.ആർ.റഹ്‌മാന്റെ ലൈവ് സംഗീത പരിപാടി പൊലീസ് നിർത്തിച്ചു






 പൂനെ : എ ആർ റഹ്മാന്റെ ലൈവ് പ്രോഗ്രാം തടഞ്ഞ് പോലീസ്. പൂനെ രാജാ ബഹാദൂർ മിൽ പരിസരത്താണ്
പരിപാടി സംഘടിപ്പിച്ചത്.

 പോലീസ് സ്റ്റേജിൽ വന്ന് നിർബന്ധിച്ച് പരിപാടി അവസാനിപ്പിക്കുന്നതിന്റെ
വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഇന്നലെ രാത്രി 8 മണിക്ക് ആരംഭിച്ച പരിപാടി രാത്രി 10 മണിക്ക് അവസാനിക്കേണ്ടതായിരുന്നു. ഇത്
നടക്കാത്തതിനെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വേദിയിലെത്തി പരിപാടി നിർത്തണമെന്ന് ആവശ്യപ്പെട്ടു . 

ഈ സമയം റഹ്മാൻ വേദിയിൽ ഗാനം അവതരിപ്പിക്കുകയായിരുന്നു . പോലീസ് ഉദ്യോഗസ്ഥർ സ്റ്റേജിൽ വന്ന് റഹ്മാനെ സമയം ഓർമ്മിപ്പിച്ചു എങ്കിലും പോലീസ് നിർദേശം അവഗണിച്ചു പരിപാടി തുടരുകയായിരുന്നു.



പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ വേദിയിലിരുന്ന ബാൻഡ് അംഗങ്ങളോട് ഷോ നിർത്താൻ പറയുകയും അല്ലെങ്കിൽ നടപടിയെടുക്കുമെന്ന് താക്കീത് നൽകുകയും ചെയ്തു . 
ഇതേ തുടർന്നാണ് ഷോ അവസാനിപ്പിച്ചത് .

 മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെ റഹ്മാൻ നന്ദി പറഞ്ഞു പരിപാടി അവസാനിപ്പിച്ച് സ്റ്റേജിൽ നിന്ന് ഇറങ്ങി.
أحدث أقدم