പീഡനക്കേസിലെ പ്രതിയെന്ന് പ്രചരിപ്പിച്ചു; പൊലീസുകാരന്റെ പേരെഴുതി വെച്ചിട്ട് ആത്മഹത്യ ചെയ്തു



 തിരുവനന്തപുരം: മാറനല്ലൂരിൽ പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം കരയോഗം പ്രസിഡന്റിന്റെ ആത്മഹത്യ. എരുത്താവൂർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാറാണ് തിങ്കളാഴ്ച വൈകിട്ട് കരയോഗം ഓഫിസിൽ തൂങ്ങി മരിച്ചത്.

പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് ഡ്രൈവർ കെ സന്ദീപിന്റെ പേരാണ് ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നത്. തന്നെ സന്ദീപ് കള്ളക്കേസിൽ കുടുക്കിയെന്നും അസഭ്യം പറഞ്ഞുവെന്നും അജയകുമാർ കുറിപ്പിൽ എഴുതിയിരുന്നു.വസ്തു തർക്കത്തിൽ സന്ദീപും പിതാവും ചേർന്ന് അജയകുമാറിനെ മർദിച്ചിരുന്നു.

അതിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ സന്ദീപിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പേരിൽ അജയകുമാറിനെതിരെ പീഡനവും വധശ്രമവും ചേർത്ത് കേസെടുത്തു. പിന്നാലെ അജയകുമാർ മുഖ്യമന്ത്രിക്ക് കത്തെഴുതിയതോടെ ഈ കുറ്റങ്ങൾ ഒഴിവാക്കി. എന്നാൽ പീഡനക്കേസിലെ പ്രതിയെന്ന് സന്ദീപ് നാട്ടിൽ പ്രചരിപ്പിച്ചതും അധിക്ഷേപിച്ചതും അജയകുമാറിനെ മാനസികമായി തളർത്തിയെന്ന് ഭാര്യ ചിത്ര പറഞ്ഞു.


أحدث أقدم