ചെങ്ങന്നൂർ : ബവ്റിജസ്ഔട്ട്ലെറ്റിലെ മദ്യം കവർന്നു. ഷട്ടറിന്റെ ഓടാമ്പൽ മുറിച്ചു മാറ്റിയാണ് കവർച്ച. വിലയേറിയ ബ്രാൻഡുകളാണ് നഷ്ടമായത്. പണം നഷ്ടപ്പെട്ടിട്ടില്ല. പ്രധാന വാതിലിന്റെ ഷട്ടറിന്റെ ഇരുവശത്തെയും ഓടാമ്പൽ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. താഴിന് കുഴപ്പങ്ങളില്ല. അതിവിദഗ്ധമായ രീതിയിലാണ് മോഷ്ടാക്കൾ അകത്തു കടന്നത്. സിസിടിവിയുടെ ഡിവിആറും മോഷ്ടിച്ചു. മുൻവശത്തെയും പിറകുവശത്തെയും സിസിടിവി ക്യാമറ തിരിച്ചുവച്ച നിലയിലായിരുന്നു.
കോവിഡ് കാലത്തിനു ശേഷം ഇവിടെ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടില്ല. കഴിഞ്ഞദിവസം ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ നടന്നിരുന്നു. പിറകുവശത്തുള്ള ലോക്കൽ കൗണ്ടർ തുറന്നാണ് മോഷ്ടാക്കൾ രക്ഷപെട്ടത്. സമീപമുള്ളകടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രണ്ട് യുവാക്കളെ സംശയാസ്പദമായി കണ്ടെത്തി. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മാനേജർ പറഞ്ഞു